
വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അത് അംഗീകരിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ശൈലി. നമ്മളെ സ്‌നേഹിക്കുന്നവര്‍ നമ്മുടെ തെറ്റുകള്‍ തിരുത്തുന്നതിന് വേണ്ടിയാണ് വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനായി ഇടതുമുന്നണി ഇത്രയും വിഷമിച്ച സന്ദര്‍ഭം മുമ്പ് ഉണ്ടായിട്ടില്ല. ഒട്ടേറെപ്പേരെ ഒടിച്ചിട്ടുപിടിച്ചാണ് സ്ഥാനാര്‍ത്ഥികളാക്കിയത്. ജനങ്ങളില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഇതൊരു അനുഭവപാഠമാകണം. രാഷ്ട്രീയ പ്രതിയോഗികളെ കായികമായി നേരിടാന്‍ തയാറായാല്‍ ജനങ്ങള്‍ ഒപ്പമുണ്ടാകില്ലെന്ന കാര്യം മറക്കരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
