വാരണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാര്‍: കെജ്രിവാള്‍

Arvind_Modiബാംഗ്ലൂര്‍: വാരാണസിയില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍. ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ മോദിക്കെതിരെ മത്സരിക്കുമെന്ന് കെജ്രിവാള്‍ ബാംഗ്ലൂരിലെ തിരഞ്ഞെടുപ്പ്  റാലിയില്‍ പറഞ്ഞു. ഇതിനായി ജനഹിതം തേടുമെന്നും കെജ്രിവാള്‍ സൂചിപ്പിച്ചു.
മോദിക്കെതിരെ താന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. അതോരു കടുത്ത വെല്ലുവിളയാണെന്ന് എനിക്ക് ബോധ്യമുണ്ട്. ആ വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നു. മോദി പരാജയപ്പെടേണ്ടതുണ്ട്.
മാര്‍ച്ച് 23ന് താന്‍ വാരാണയിലേക്ക് പോകുന്നുണ്ടെന്നും അവിടെ നടക്കുന്ന റാലിയില്‍ ജനങ്ങളുടെ അഭിപ്രായം തേടുമെന്നും കെജ്രിവാള്‍ സൂചിപ്പിച്ചു. മോദിക്കെതിരെ മത്സരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യമെങ്കില്‍ പൂര്‍ണമനസ്സോടെ ആ ചുമതല ഏറ്റെടുക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.