പ്രശസ്ത സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ യുവ എഴുത്തുകാരിയുടെ ലൈംഗികാതിക്രമണ പരാതി;ഇത് സംബന്ധിച്ച് പരാതിയിൽ കൊയിലാണ്ടി പോലീസ് കേസെടുത്തു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ യുവ എഴുത്തുകാരിയുടെ ലൈഗിക അതിക്രമണ പരാതിയിൽ കൊയിലാണ്ടി പോലീസ് കേസ്സെടുത്തു.

ഇക്കഴിഞ്ഞ ഏപ്രിൽ മാസമാണ് സംഭവം. യുവതിയുടെ പുസ്തക പ്രസാദനത്തിന് കൊയിലാണ്ടിയിലെ ഒരു വീട്ടിൽ ഒത്തുകൂടി പിറ്റേന്ന് രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ സിവിക് ചന്ദൻ ബലമായി പിടിച്ച് ചുംബിച്ചു വെന്നുമാണ് പരാതി.

യുവതിയുടെ പുസ്തക പ്രകാശനത്തിനും പബ്ലിഷറെ കണ്ടെത്തുന്നതിനും യുവതി നേരത്തെ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിന് ശേഷം യുവതിയുടെ ഫോണിലെക്ക് വിളിച്ചും മെസേജകൾ അയച്ചും യുവതിയെ നിരന്തരം ശല്യം ചെയ്തതായും പറയുന്നു.

യുവതി പട്ടികജാതിക്കാരി ആയതിനാൽ ലൈഗിക അതിക്രമണത്തിന്റെ കൂടെ പട്ടികജാതിക്കെതിരെയുള്ള അതിക്രമണത്തിനുള്ള ജാമ്യമില്ലാ വകുപ്പ്കൾ കൂടി ചേർത്താണ് കേസ്സ് റജിസ്റ്റർ ചെയതെന്ന് കൊയിലാണ്ടി പോലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *