കൊയിലാണ്ടി: കൊയിലാണ്ടി കോടിക്കൽ ബീച്ചിൽ ഇന്ന് രാവിലെ സുമാർ 30 വയസ്സ് തോന്നിക്കുന്ന യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
സംഭവം അറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വടകര കോസ്റ്റൽ പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.മ്യതദേഹം ഇപ്പോൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്. മേൽ നടപടികൾ സ്വീകരിച്ചതിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റും എന്നാണ് അറിയുന്നത്.
FLASHNEWS