മാഹിയിൽ നിന്ന് കേരളത്തിലേക്ക് വ്യാപക ഇന്ധനക്കടത്ത്


മാഹിയിൽ നിന്ന് കേരളത്തിലേക്ക് വ്യാപക ഡീസൽ കള്ളക്കടത്ത്. മൂന്ന് ദിവസത്തിനിടെ 36,000 ലിറ്റർ ഇന്ധനക്കടത്താണ് തലശ്ശേരി പൊലീസ് പിടികൂടിയത്.

സംസ്ഥാനത്തിന് നികുതിയിനത്തിൽ കോടികളുടെ നഷ്ടമാണ് ഡീസൽക്കടത്ത് സൃഷ്ടിക്കുന്നത്. സംസ്ഥാനത്തെ പമ്പുകൾക്ക് വരുമാന നഷ്ടത്തിനും ഇടയാക്കുന്നതാണ് കടത്ത്.

പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിൽ നിന്നാണ് ടാങ്കറുകളിൽ വൻ തോതിലാണ് എണ്ണ കടത്തുന്നത്. പെട്രോൾ ലിറ്ററിന് കേരളത്തിൽ 105.84 രൂപയാണെങ്കിൽ മാഹിയിൽ 93.78 രൂപയാണ വില. 12.06 രൂപയാണ് വ്യത്യാസം. ഡീസലിന് കണ്ണൂരിൽ 94.79 രൂപയും മാഹിയിൽ 83.70 രൂപയാണ് വില.


കടത്ത് സജീവമാകൻ കാരണം. കേന്ദ്ര സർക്കാർ വില കുറച്ചതിന് പിന്നാലെ പോണ്ടിച്ചേരി സർക്കാരും നികുതി ഇളവ് പ്രഖ്യാപിച്ചതോടെയാണ് മാഹിയിൽ പെട്രോൾ, ഡീസൽ വില കുത്തനെ ഇടിഞ്ഞത്. പിന്നാലെയാണ് മാഹി കേന്ദ്രീകരിച്ചു എണ്ണ കടത്ത് സംഘങ്ങളും സജീവമായത്.




Sharing is Caring