
തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ വസ്തുവകകളുടെ കണക്കെടുപ്പ് ഇന്നാരംഭിക്കും. ക്ഷേത്ര നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന നിധി മൂല്യനിര്‍ണ്ണയത്തിന്റെ അവലോകനവും ഒപ്പം നടത്തും. 25 വര്‍ഷത്തെ ക്ഷേത്രത്തിന്റെ വരുമാനവും ആസ്തികളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കണക്കെടുപ്പ്. ക്ഷേത്ര സ്വത്ത് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച ഉണ്ടായെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കണക്കെടുപ്പ് നടത്താന്‍ ഉത്തരവിട്ടത്.
