
തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും. അടുത്ത മാസം 12 വരെയാണ് അപേക്ഷ സ്വീകരിക്കുക. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും അപേക്ഷകന്റെ ജില്ലയിലെ ഏതെങ്കിലും അംഗീകൃത സ്‌കൂളില്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് അപേക്ഷാ ഫോറവും പ്രോസ്‌പെക്ടരും അടുത്തമാസം സ്‌കൂളുകളില്‍ ലഭ്യമാകും.
