
ന്യൂഡല്‍ഹി: രാജ്യത്തെ 15ാമത്പ്ര ധാനമന്ത്രിയായി നരേന്ദ്ര മോഡി ഇന്ന് അധികാരമേല്‍ക്കും. വൈകിട്ട് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ മോഡിയും 18 ക്യാബിനറ്റ് മന്ത്രിമാരും 20 സഹമന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞചെയ്യും. പ്രസിഡന്റ് പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുക്കും.
സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ മോഡിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കും. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്, ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള തുടങ്ങിയ സാര്‍ക് രാഷ്ട്രത്തലവന്‍മാരും 80ഓളം വിദേശരാജ്യങ്ങളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. സിനിമസാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍, ഗവര്‍ണര്‍മാര്‍, എം.പിമാര്‍, വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയവരടക്കം നാലായിരത്തോളം പേര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിച്ചേരും.
സത്യപ്രതിജ്ഞയോട് അനുബന്ധിച്ചു തലസ്ഥാനം കനത്ത സുരക്ഷയിലാണ്. വിവിധ സേനാവിഭാഗങ്ങളില്‍നിന്നുള്ള 10,000 പേരെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. വ്യോമസേനയുടെ പ്രത്യേക സംഘവും ഉണ്ടാകും.

