ബംഗളൂരു: നരേന്ദ്ര മോഡിക്കെതിരെ വാട്‌സ്ആപ്പിലൂടെ പ്രതികരിച്ച എം.ബി.എ. വിദ്യാര്‍ത്ഥിയെ ബംഗളുരുവില്‍ അറസ്റ്റു ചെയ്തു. ഭട്കല്‍ ജില്ലയിലെ അ്ന്‍ ജുമാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥിയായ സയ്യിദ് വഖാറാണ് അറസ്റ്റിലായത്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റില്‍ മോഡി വിരുദ്ധ പരാമര്‍ശം നടത്തിയതിന് കഴിഞ്ഞ ദിവസം ഗോവയിലും ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.