
ന്യൂഡല്‍ഹി: നരേന്ദ്രമോദി മന്ത്രിസഭയില്‍ ഇന്ന് അധികാരമേല്‍ക്കുന്നത് 24 ക്യാബിനറ്റ് മന്ത്രിമാര്‍. മന്ത്രിസഭയില്‍ രാജ്‌നാഥ് സിംഗ് ആഭ്യന്തരമന്ത്രിയാകും.ധനകാര്യം അരുണ്‍ ജെയ്റ്റ്‌ലിയും, വിദേശകാര്യവകുപ്പ് സുഷമ സ്വരാജും, ഗതാഗത വകുപ്പ് നിതിന്‍ ഗഡ്കരിയും കൈകാര്യം ചെയ്യും.
നജ്മ ഹെപ്തുള്ള, ഉമാ ഭാരതി, രവിശങ്കര്‍ പ്രസാദ്, വെങ്കയ്യ നായ്ഡു, ഗോപിനാഥ് മുണ്ടെ, ഹര്‍ഷവര്‍ധന്‍, മേനക ഗാന്ധി, അനന്ത് കുമാര്‍, പീയൂഷ് ഗോയല്‍, വി.കെ. സിംഗ്, ജിതേന്ദര്‍ സിംഗ്, നിര്‍മല സീതാരാമന്‍, ഉപേന്ദ്ര കശ്വാഹ, രാംവിലാസ് പാസ്വാന്‍, കല്‍രാജ് മിശ്ര, തവര്‍ചന്ദ് ഗഹ്ലോട്ട്, ജുവല്‍ ഒറാം, റാവു ഇന്ദര്‍ജിംത് സിംഗ്, കിരണ്‍ റിജ്ജു, സദാനന്ദ ഗൗഡ, ജി. സിദ്ദേശ്വര്‍ എന്നിവരും കാബിനറ്റ് മന്ത്രിമാരാകും.

