ന്യൂഡല്‍ഹി: ഇറാഖില്‍ വിമത പോരാളികളുടെ തടവില്‍ കഴിയുടയായിരുന്ന മലയാളി നഴ്‌സുമാര്‍ മോചിതരായി. ഇവര്‍ നാളെ രാവിലെ ഏഴുമണിക്ക് കൊച്ചി വിമാനത്താവളത്തിലെത്തും. ഇര്‍ബിലിലെ അതിര്‍ത്തിയില്‍ വച്ച് വിമതര്‍ നഴ്‌സുമാരെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
രാത്രി 12 മണിയ്ക്ക് ഇര്‍ബില്‍ വിമാനത്താവളത്തില്‍ നിന്ന് ഇവര്‍ യാത്ര പുറപ്പെടും. ഇവരെ കൊണ്ടുവരാനുള്ള എയര്‍ ഇന്ത്യയുടെ വിമാനം ഇന്ന് വൈകീട്ട് അഞ്ച് മണിയ്ക്ക് ഡല്‍ഹിയില്‍ നിന്ന് ഇര്‍ബിലിലേയ്ക്ക് പുറപ്പെടും. 1.25 നാണ് നഴ്‌സുമാര്‍ മൊസൂളില്‍ നിന്ന് പുറപ്പെട്ടത്. നാലുമണിക്ക് ഇവര്‍ ഇര്‍ബില്‍ വിമാനത്താവളത്തിലെത്തും.
ഇവര്‍ക്ക് യാത്രാരേഖകള്‍ ആവശ്യമെങ്കില്‍ ഇര്‍ബില്‍ വിമാനത്താവളത്തില്‍ നല്‍കാനുളള ക്രമീകരണങ്ങളും വിദേശകാര്യമന്ത്രാലയം തുടങ്ങി.