ന്യൂഡല്‍ഹി: പാചക വാതകത്തിനും മണ്ണെണ്ണയ്ക്കും വില കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പാചകവാതകത്തിന് സിലിണ്ടറിന് 250 രൂപയും മണ്ണെണ്ണ ലിറ്ററിന് അഞ്ച് രൂപയും വര്‍ധിപ്പിക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്തു. കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിക്കാണ് പെട്രോളിയം മന്ത്രാലയം ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.
ഡീസലിന്റെ വില പ്രതിമാസം 50 പൈസ വര്‍ദ്ധിപ്പിക്കുന്നതിന് എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ അനുമതി തുടരാനും പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.