ബാഗ്ദാദ്: ഇറാഖില്‍ വിമതര്‍ തടവിലാക്കിയ നഴ്‌സുമാര്‍ ഉടന്‍ തിരിച്ചെത്തുമെന്ന് സൂചന. വിമതര്‍ നഴ്‌സുമാരെ മൊസൂളില്‍ നിന്ന് ഇര്‍ബില്‍ വിമാനത്താവളത്തിലേക്ക് അയച്ചിട്ടുണ്ട്. നഴ്‌സുമാര്‍ വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ട വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മൊസൂളില്‍ നിന്നും ഇര്‍ബില്‍ വിമാനത്താവളത്തിലേക്ക് 93 കിലോമീറ്റര്‍ ദൂരമുണ്ട്.
വിമതരുടെ വാഹനത്തില്‍ തന്നെയാണ് നഴ്‌സുമാരെ വിമാനത്താവളത്തിലേക്ക് അയച്ചത്.
നഴ്‌സുമാരെ കൊണ്ടുവരാന്‍ ഇന്ത്യ മൂന്ന് വിമാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ദുബായ്, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് വിമാനങ്ങളുള്ളത്. നഴ്‌സുമാര്‍ ഇര്‍ബില്‍ വിമാനത്താവളത്തില്‍ എത്തിയെന്ന് വിവരം ലഭിച്ചാലുടന്‍ വിമാനം അയയ്ക്കാനാണ് തീരുമാനം.