കരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തിലെ മുന്‍ അന്തേവാസിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. സുപ്രീംകോടതിയില്‍ അഭിഭാഷകനായ ദീപക് പ്രകാശാണ് കരുനാഗപ്പള്ളി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
മഠത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും പരാതിക്കാരനെ വിളിച്ചു വരുത്തി വിശദാംശങ്ങള്‍ തേടിയാല്‍ മതിയെന്നുമാണ് കൊല്ലം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കരുഗനാപ്പള്ളി എസ് ഐയ്ക്ക് നല്‍കിയ നിയമോപദേശം.
ആശ്രമത്തില്‍ വച്ച് താന്‍ ലൈംഗിക പീഡനത്തിന് ഇരയായെന്നായിരുന്നു ആസ്‌ട്രേലിയക്കാരിയായ ഗെയ്ല്‍ ട്രെഡ്‌വെല്ലിന്റെ പുസ്തകത്തിലെ ആരോപണം. ഇവര്‍ അമ്മയുടെ ശിഷ്യയും സന്തത സഹചാരിയുമായിരുന്നു.