ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രോഹിത്തും ധവാനും ഓപ്പണര്‍മാരായി എത്തുമ്പോള്‍ പൂജാരയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല.
മധ്യനിരയില്‍ ദിനേശ് കാര്‍ത്തിക്കും അംബാട്ടി റായിഡുവും അജിങ്ക്യ രഹാനെയും സ്ഥാനം കണ്ടെത്തിയപ്പോള്‍ ഫോമിലല്ലാത്ത അശ്വിനും അന്തിമ ഇലവനില്‍ ഉണ്ട്.
ജഡേജയാണ് അശ്വിനു പുറമെ രണ്ടാമത്തെ സ്പിന്നര്‍. വരുണ്‍ ആരോണ്‍, മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് പേസര്‍മാര്‍. പരിക്കേറ്റ ഓപ്പണര്‍ തമീം ഇക്ബാലില്ലാതെയാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്.