പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും

download (3)തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജ് ഉപാധികളോടെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹൈക്കോടതിയിലുള്ള കേസ് തീരുന്നമുറയ്ക്കാണ് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കുക. അതേസമയം ഉപാധികള്‍ ഏന്തൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
മെഡിക്കല്‍ കോളേജിന്റെ ആസ്തിയും ബാധ്യതയും കണക്കാക്കാന്‍ കണ്ണൂര്‍ കളക്ടറെ നേരത്തെ മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നു. മെഡിക്കല്‍ കോളേജുകള്‍ ഏറ്റെടുക്കാന്‍ യു ഡി എഫ് നേരത്തെ തന്നെ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.
കെഎസ്ആര്‍ടിസിക്ക് 100 കോടി രൂപയുടെ അധിക സഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കെഎസ്ആര്‍ടിസിക്ക് പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കുന്ന കാര്യം വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ തീരുമാനിക്കൂ.