
തിരുവനന്തപുരം: ഇറാക്കില്‍ കുടുങ്ങി കിടക്കുന്ന മലയാളികളായ നഴ്‌സുമാരുടെ യാത്രാ ചെലവ് വഹിക്കുവാന്‍ നോര്‍ക്ക തയ്യാറാണെന്ന് നോര്‍ക്ക സിഇഒ പി. സുധീപ്.
നഴ്‌സുമാരുടെ വിവരങ്ങള്‍ അറിയുന്നതിന് നോര്‍ക്കയില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങി. ഇന്ത്യയില്‍ നിന്നും വിളിക്കേണ്ട നമ്പര്‍-1800 4253 939. വിദേശത്തു നിന്നും വിളിക്കേണ്ട നമ്പര്‍- 0091 471 233 3339.

ഇറാക്കിലെ തിക്രിത്തില്‍ തന്നെ 46 നഴ്‌സുമാര്‍ കുടുങ്ങി കിടക്കുന്നുണ്‌ടെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ഇതില്‍ 44 പേരും മലയാളികളാണ്.
ഇവരെ എയര്‍പോര്‍ട്ടില്‍ എത്തിക്കാന്‍ റെഡ്‌ക്രോസിന്റെ സഹായം തേടിയിട്ടുണ്ട്.
