അര്‍ജ്ന്റീന ടീമിനെ വിമര്‍ശിച്ച് മെസി

messi8ബ്രസീലിയ: സ്വന്തം ടീമിനേയും പരിശീലകനേയും വിമര്‍ശിച്ച് ലയണല്‍ മെസി. ലോകകപ്പിലെ മികച്ച ടീമല്ല അര്‍ജ്ന്റീനയെന്ന് മെസി പ്രതികരിച്ചു. ബോസ്‌നിയയ്‌ക്കെതിരെ അര്‍ജ്ന്റീന ടീം പൂര്‍ണ പരാജയമായിരുന്നു . ഒരു ദേശീയ ടീമിന് ഇതുപേലൊരു പതര്‍ച്ചയുണ്ടാകാന്‍ പാടില്ല. വിശേഷിച്ച് അര്‍ജ്ജന്റീനാ ടീമിന്. ഈ രീതിയില്‍ അതിക ദൂരം അര്‍ജ്ന്റീനയ്ക്ക് സഞ്ചരിക്കാനാകില്ലെന്നും മെസി പറയുന്നു. ആദ്യ റൗണ്ട് മല്‍സരം പൂര്‍ത്തിയാകുമ്പോള്‍ ഹോളണ്ടും ഇറ്റലിയുമാണ് മികച്ചു നില്‍ക്കുന്നതെന്നും മെസിക്ക് അഭിപ്രായപ്പെട്ടു. ബ്രസീലിനെപ്പോലുള്ള ടീമുകള്‍ അവരുടെ മികവ് മുഴുവന്‍ പുറത്തെടുത്തില്ല. വരും മല്‍സരങ്ങളില്‍ അവര്‍ അവരുടെ യഥാര്‍ഥ കളി പുറത്തെടുക്കും. അപ്പോള്‍ അര്‍ജ്ന്റീന കൂടുതല്‍ പതറുവാനാണ് സാധ്യതയെന്നും മെസി പറഞ്ഞു. മൂന്നു സ്‌ട്രൈക്കര്‍മാര്‍ക്കു പകരം രണ്ടുപേരെ ഉപയോഗിച്ച പരിശീലകന്റെ തീരുമാനത്തേയും മെസി കുറ്റപ്പെടുത്തി.



Sharing is Caring