തല്‍ക്കാലം രാജിവയ്ക്കാനില്ലെന്ന് ശങ്കരനാരായണന്‍

01governor
മുംബൈ: കേന്ദ്രത്തിന്റെ രാജി നിര്‍ദേശം നിരസിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍. തല്‍ക്കാലം രാജിവയ്ക്കാനില്ലെന്ന് ശങ്കരനാരായണന്‍ അറിയിച്ചു. ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി തളളി ഒരു ഗവര്‍ണര്‍ തന്നെ രംഗത്തുവന്നത്. ഇന്നലെയാണ് ഏഴ് ഗവര്‍ണ്ണര്‍മാരോട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി രാജി ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബി.എല്‍ ജോഷി രാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചിരുന്നു.



Sharing is Caring