ബാഗ്ദാദ്: ഇറാഖിലെ ബൈജില്‍ എണ്ണശാലയ്ക്ക് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തി. ഇറാഖിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയായ ബൈജില്‍ എണ്ണശാലയ്ക്ക് നേരെയാണ് ഐഎസ്‌ഐഎല്‍ തീവ്രവാദികള്‍ പീരങ്കി, മെഷീന്‍ ഗണ്‍ ആക്രമണം നടത്തിയത്. ബാഗ്ദാദിന് 60 കിലോമീറ്റര്‍ അകലെയുള്ള ബാഖുബ നഗരം തീവ്രവാദികള്‍ പിടിച്ചെടുത്തതായാണ് സൂചന. ഐ.എസ്.ഐ.എല്‍ തീവ്രവാദികള്‍ തലസ്ഥാനമായ ബാഗ്ദാദിനടുത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ബാഗ്ദാദിലേക്ക് തീവ്രവാദികള്‍ എത്തിയാല്‍ ആക്രമണത്തിന് മടിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. 275 അംഗ അമേരിക്കന്‍ സേനാംഗങ്ങള്‍ ഇറാഖിലെത്തിയിട്ടുണ്ട്. അമേരിക്കയുടെ കപ്പലുകളും ഗള്‍ഫ് തീരത്ത് എത്തിയിട്ടുണ്ട്. സൈന്യത്തോട് സജ്ജരായിരിക്കാന്‍ ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍ മാലികി ആവശ്യപ്പെട്ടു.