ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖില്‍ 40 ഇന്ത്യക്കാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി സൂചന. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിനായി മുന്‍ ഇറാഖ് അംബാസിഡര്‍ സുരേഷ് റെഡ്ഡിയെ സര്‍ക്കാര്‍ ഇറാഖിലേക്ക് അയച്ചിട്ടുണ്ട്. ഇന്ത്യന്‍ തൊഴിലാളികളെ രാജ്യത്തേയ്ക്ക് തിരിച്ചെത്തിക്കുന്നതിനുള്ള സാധ്യതകള്‍ ആരായാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. ഇറാഖില്‍ വിവിധ ഭാഗങ്ങളിലുള്ള തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിക്രിതില്‍ കഴിയുന്ന 46 നഴ്‌സുമാരെ കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരം റെഡ് ക്രെസന്റ് സംഘം ബന്ധപ്പെട്ടിട്ടുണ്ട്. ഇവരില്‍ 44 പേരും മലയാളികളാണ്. നഴ്‌സുമാര്‍ സുരക്ഷിതരാണെന്ന് റെഡ് ക്രെസന്റ് അറിയിച്ചു.