കടല്‍ക്കൊല കേസ്: നാവികര്‍ക്കെതിരെ സുവ ചുമത്തുന്നില്ല

italian-marinersദില്ലി: കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ രണ്ടു ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ കേസില്‍ നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പായി. സുവ ഒഴിവാക്കിയ സാഹചര്യത്തില്‍ എന്‍ ഐ എ അന്വേഷണത്തിന് പുതിയ ഉത്തരവിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സുവ നിയമം ചുമത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ കേസ് അവസാനിപ്പിക്കണമെന്ന് ഇറ്റലി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. സുവ ചുമത്താത്തതിനാല്‍ എന്‍ ഐ എയ്ക്ക് ഈ കേസ് അന്വേഷിക്കാന്‍ കഴിയില്ലെന്നും ഇറ്റലിയുടെ അഭിഭാഷകന്‍ വാദിച്ചു. ഇറ്റലിയുടെ ഈ വാദം പരിശോധിക്കാമെന്ന് കോടതി സമ്മതിച്ചു.
എന്‍ ഐ എ കേസ് അന്വേഷിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കൊണ്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ അപേക്ഷ നല്‍കാനും ഇറ്റലിയോട് കോടതി നിര്‍ദ്ദേശിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *