
തേജ്പാലിന്റെ കയ്യില്‍നിന്നാണോ ഫോണ്‍ പിടിച്ചെടുത്തതെന്ന കാര്യം വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. ഇതെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡപ്യൂട്ടി കളക്ടര്‍ ഗൗരിഷ് ഷഖ് വാല്‍ക്കര്‍ പറഞ്ഞു.
ഗോവയില്‍ നടന്ന സെമിനാറിനിടെ ലിഫ്റ്റില്‍വെച്ച് സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിനാണ് തേജ്പാല്‍ കഴിഞ്ഞ നവംബര്‍ 30ന് അറസ്റ്റിലായത്. തേജ്പാലിനെതിരെ ബലാത്സംഗം, ലൈംഗിക പീഡനം, സ്ത്രീകള്‍ക്കെതിരെ അപമര്യാദയോടെയുള്ള പെരുമാറ്റം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
