ദില്ലി: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ ബലമായി റഷ്യന്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. മുന്‍പ് സ്വാമി തരൂരിന്റെ ഭാര്യയുടെ മരണം കൊലപാതകമെന്ന് ആരോപിച്ചിരുന്നു.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍, ശനിയാഴ്ച ഇക്കാര്യം തെളിയിക്കാന്‍ തരൂര്‍ സ്വാമിയെ വെല്ലുവിളിച്ചതിനുള്ള മറുപടിയിലാണ് സ്വാമി വീണ്ടും ആരോപണം ഉന്നയിച്ചത്.
വയറിനു മുകളിലേക്ക് സുനന്ദയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു. മൂക്ക് അടച്ചുപിടിച്ച് വായിലേക്ക് വിഷമൊഴിക്കുകയായിരുന്നുവെന്ന് സ്വാമി പറഞ്ഞു.
തരൂരിനെതിരെയുള്ള നിലപാട് വ്യക്തിപരമാണെന്നും ബി ജെ പിയുടേതല്ലെന്നും സ്വാമി ചൂണ്ടിക്കാട്ടി.