തളിപ്പറമ്പ്: കേരളതീരത്ത് മത്സബന്ധനത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാജ്യത്തിന്റെ അഭിമാനം അടിയറ വയ്ക്കുന്ന നടപടിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
പാവപ്പെട്ടവരുടെ ജീവന് സര്‍ക്കാര്‍ ഒരു വിലയും കല്‍പിക്കുന്നില്ലെന്നതിന് തെളിവാണിതെന്ന് പിണറായി പറഞ്ഞു. കേരള രക്ഷാമാര്‍ച്ചിന്റെ ഭാഗമായി തളിപ്പറമ്പിലെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കടല്‍ക്കൊല കേസില്‍ ഇപ്പോഴത്തെ നില ഉണ്ടായതിന് പിന്നില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ താല്‍പര്യമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ തെറ്റായി കാണാനാവില്ല. സാധാരണ എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്ന കെ പി സി സി പ്രസിഡന്റിന് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും പിണറായി പറഞ്ഞു.