കൊച്ചി: മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലെത്തി ശ്രദ്ധേയനായ അജു വര്‍ഗീസിന് വിവാഹിതനായി. കടവന്ത്ര എളംകുളം പള്ളിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഫാഷന്‍ ഡിസൈനറായ അഗസ്റ്റീനയാണ് വധു.
തട്ടത്തിന്‍ മറയത്ത്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, കിളി പോയി, ഭാര്യ അത്ര പോര, പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങിയ നിരവധി ചിത്രങ്ങളാണ് കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ അജു അഭിനയിച്ചത്. ഓം ശാന്തി ഓശാന’യാണ് ഏറ്റവും ഒടുവില്‍ റിലീസായ അജുവിന്റെ ചിത്രം.