സരിതയുടെ അമ്മയ്ക്ക് ഹൊസ്ദുര്‍ഗ് കോടതിയുടെ സമന്‍സ്

ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ അജ്ഞാത വാസത്തിലാണെന്ന ആരോപണത്തിനിടെ സരിതയുടെ അമ്മയ്ക്ക് ഹൊസ് ദുര്‍ഗ് കോടതിയുടെ സമന്‍സ്. പൊലീസ് സമന്‍സ് സരിതയുടെ ചെങ്ങന്നൂരിലെ വീട്ടില്‍ പതിപ്പിച്ചു.
കാഞ്ഞങ്ങാട് സ്വദേശികളായ മൂന്ന് പേരില്‍ നിന്ന് 1,75,000 രൂപ തട്ടിച്ച കേസുമായി ബന്ധപ്പെട്ടാണ് സമന്‍സ്. മാര്‍ച്ചില്‍ കോടതിയില്‍ ഹാജരാകണം. ഹോസ്ദുര്‍ഗ് കോടതിയുടെ സമന്‍സ് വന്ന പശ്ചാതലത്തില്‍ സരിതയ്ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വാറണ്ട് നിലനില്‍ക്കെ സരിതയെ പുറത്തിറക്കിയത് വലിയ വിവാദമായതിനെതുടര്‍ന്നാണിത്.
പോലീസിന്റെ അറസ്റ്റ് ഭയന്നാണ് ഞായറാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന പത്രസമ്മേളനത്തില്‍നിന്നു സരിത പിന്മാറിയതെന്നു കരുതുന്നു. സരിത ഇപ്പോഴും അജ്ഞാത കേന്ദ്രത്തില്‍ തന്നെയാണ്.

Sharing is Caring