നിലമ്പൂര്‍ കൊല: എഡിജിപി സന്ധ്യ അന്വേഷിക്കും

download (2)തിരുവനന്തപുരം: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി രാധയെ കൊലപ്പെടുത്തിയ കേസിന്‍രെ അന്വേഷണ ചുമതല എ ഡി ജി പി ബി സന്ധ്യയ്ക്കായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ചശേഷമാണ് ചെന്നിത്തല അന്വേഷണസംഘത്തെ മാറ്റിയ കാര്യം പ്രഖ്യാപിച്ചത്.
കേസ് വനിതാ ഐ ജി അന്വേഷിക്കണമെന്ന് സി പി എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ വനിതാ ഐ ജി ഇല്ലാത്ത സാഹചര്യത്തില്‍ എ ഡി ജി പി സന്ധ്യയെ അന്വേഷണച്ചുമതല ഏല്‍പ്പിക്കുകയായിരുന്നു. കൊലപാതക കേസ് സി ബി ഐയ്ക്ക് വിടണമെന്ന് വീട് സന്ദര്‍ശിച്ചപ്പോള്‍ രാധയുടെ ബന്ധുക്കള്‍ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ നിലമ്പൂരില്‍ പൊതു പരിപാടിക്കെത്തിയ മന്ത്രി ആര്യാടന്‍ മുഹമ്മദിന് നേരെ കൈയേറ്റ ശ്രമം ഉണ്ടായി. മന്ത്രിയുടെ കോളറില്‍ കടന്നു പിടിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയലെടുത്തു. നിലമ്പൂരിലെ രാധയുടെ കൊലപാതകത്തെച്ചൊല്ലിയായിരുന്നു യുവാവിന്റെ പ്രതിഷേധം

Sharing is Caring