സിസിഎല്‍ കിരീടം കര്‍ണാടക ബുള്‍ഡോസേഴ്‌സിന്

ഹൈദരാബാദ്: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഫൈനലില്‍ അമ്മ കേരള സ്‌െ്രെടക്കേഴ്‌സിനെ കര്‍ണാടക ബുള്‍ഡോസേഴ്‌സ് കീഴ്‌പ്പെടുത്തി. 36 റണ്‍സിനാണ് ബുള്‍ഡോസേഴ്‌സിനോട് സ്‌ട്രൈക്കേഴ്‌സ തോല്‍വി സമ്മതിച്ചത്. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് കര്‍ണാടക ബുള്‍ഡോസേഴ്‌സ് കിരീടം നിലനിര്‍ത്തുന്നത്.കര്‍ണാടക ബുള്‍ഡോസേഴ്‌സ് ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം 47 പന്തില്‍ 78 റണ്‍സെടുത്ത അരുണ്‍ നന്ദകുമാറും 29 റണ്‍സെടുത്ത സന്തോഷ് സ്ലീബയുമാണ് കേരളത്തിനായി പൊരുതി നോക്കിയത്. കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ കേരള സ്‌െ്രെടക്കേഴ്‌സ് രാജീവ് പിള്ളയെയും(15), ബിനീഷ് കൊടിയേരിയെയും(10) തുടക്കത്തിലേ നഷ്ടമായതോടെ സമ്മര്‍ദ്ദത്തിലായി. മണിക്കുട്ടന്‍(2) പരിക്കേറ്റ് മടങ്ങുകയും കഴിഞ്ഞ മത്സരത്തിലെ ഹീറോ അരുണ്‍(5) റണ്ണൗട്ടാകുകയും ചെയ്തതോടെ പരാജയം ഉറപ്പിച്ചു.

440544-karnataka-bulldozers-vs-kerala-strikers-official-celebrity-cricket-lea

42 പന്തില്‍ 12 ഫോറും ഏഴ് സിക്‌സുമടക്കം 112 റണ്ണടിച്ച രാജീവിന്റെ ബാറ്റിംഗാണ് കര്‍ണാടകത്തിന്  മികച്ച സ്‌കോര്‍ നല്‍കിയത്. ഈ ലീഗിലെ ആദ്യ സെഞ്ച്വറിയും ഇതായിരുന്നു. ശര്‍മ്മ പുറത്താകാതെ  56 റണ്‍ നേടി. 51/2 എന്ന നിലയില്‍ നിന്നാണ് കര്‍ണാടക താരങ്ങള്‍ കൂറ്റന്‍സ്‌കോറിലേക്കെത്തിയത്.

 

 


Sharing is Caring