ഇറാക്കില്‍ ആക്രമണ പരമ്പര: പത്ത് മരണം

download (1)ബാഗ്ദാദ്: ഇറാക്കില്‍ വിവിധ സ്ഥലങ്ങളിലായുണ്ടായ ആക്രമണങ്ങളില്‍ സൈനികരുള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ടു. 26 പേര്‍ക്ക് പരിക്കേറ്റു. സലാഹുദിന്‍ പ്രദേശത്ത് തടവുപുള്ളികളുമായി പോകുകയായിരുന്ന സുരക്ഷാസേനയ്ക്കു നേരെയുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ മൂന്ന് പോലീസ് കമാന്‍ഡോകളും രണ്ട് തടവുകാരും കൊല്ലപ്പെട്ടു.
മറ്റൊരു സംഭവത്തില്‍ ഷിര്‍ഖാത്തില്‍ റോഡരികിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തിക്രിത്തിനു സമീപം പടിഞ്ഞാറന്‍ തുസ്-ഖുര്‍മാത്തോയിലെ പോലീസ് പട്രോളിംഗ് സ്റ്റേഷനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാലു പോലീസുകാര്‍ക്കു പരിക്കേറ്റു.
ഇറാക്കിന്റെ വടക്കന്‍ പ്രവിശ്യയായ നിനവേയില്‍ മൊസൂള്‍ നഗരത്തില്‍ തോക്കുധാരിയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വടക്കുകിഴക്കന്‍ മൊസൂളിലെ സൈനിക പോസ്റ്റിനു സമീപം റോഡരികിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു സൈനികര്‍ക്കു പരിക്കേറ്റു.

Sharing is Caring