എഎപി തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി

ചണ്ഡിഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പി ആം ആദ്മി ഒരുങ്ങി. പാര്‍ട്ടിയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹരിയാനയിലെ റോത്തകില്‍ തുടക്കമായി. ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ ജന്മനാടായ റോത്തകില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അരവിന്ദ് കേജരിവാളാണ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തത്.
എ എ പി നേതാക്കളായ യോഗേന്ദ്ര യാദവ്, മനീഷ് സിസോദിയ തുടങ്ങിയ നേതാക്കളും യോഗത്തില്‍ സംസാരിച്ചു. ഏകദേശം 5,000 പേര്‍ പങ്കെടുത്ത യോഗത്തില്‍ കോണ്‍ഗ്രസ്, ബിജെപി കക്ഷികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് കേജരിവാള്‍ നടത്തിയത്.
24 സംസ്ഥാനങ്ങളിലായി 323 ലോക്‌സഭ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് എ എ പി പ്രാഥമികമായി തീരുമാനമെടുത്തിരിക്കുന്നത്. രാജ്യത്ത് ഭരണമാറ്റം സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അഴിമതി, വിലക്കയറ്റം, വിഘടനവാദം എന്നിവകൊണ്ട് ജനം മടുത്തുവെന്ന് ഹരിയാനയിലെ എഎപിയുടെ മുഖ്യ വക്താവ് രാജീവ് ഗോദ്ര പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *