ലഖ്‌നോ: ഇന്ത്യന്‍ താരം ആര്‍ പി സിംഗ് തത്കാലം ക്രിക്കറ്റിനോട് വിടപറയുന്നു. പഠനം കഴിഞ്ഞിട്ടേ ഇനി കളിയുള്ളൂ. താരം ബിരുദം നേടാന്‍ പഠനം തുടങ്ങി. ലഖ്‌നോ യൂണിവേഴ്‌സിറ്റിയില്‍ 2008-09 വര്‍ഷത്തില്‍ ബിരുദ പഠനത്തിന് ചേര്‍ന്ന ആര്‍ പി പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിച്ചതോടെ പഠനം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റ് തിരക്കില്‍ നിന്നും ഒഴിഞ്ഞ് പഠനം പൂര്‍ത്തിയാക്കാനാണ് ആര്‍ പിയുടെ തീരുമാനം.
ലഖ്‌നോ യൂണിവേഴ്‌സിറ്റി അധികൃതരെ ബിരുദം പൂര്‍ത്തിയാക്കാനുള്ള തീരുമാനം ആര്‍ പി അറിയിച്ചിട്ടുണ്ട്. പ്രത്യേക പരിഗണന നല്‍കി ആര്‍ പിയെ നഷ്ടമായ പരീക്ഷകള്‍ എഴുതാന്‍ അനുവദിക്കുമെന്ന് സര്‍വകലാശാല അധികൃതരും അറിയിച്ചിട്ടുണ്ട്.









