
പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാനുള്ള നിതീഷ് കുമാറിന്റെ നീക്കത്തില്‍ മാറ്റമില്ല. ജെ.ഡി.യു. നേതാവും നിതീഷ് കുമാറിന്റെ വിശ്വസ്ഥനുമായ ജിതിന്‍ റാം മഞ്ചി ബീഹാറിലെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. നിതീശ് മന്ത്രിയഭയില്‍ ജാതി ഉന്നമന മന്ത്രിയായിരുന്നു ജിതിന്‍ റാം മഞ്ചി. നിതീഷ് കുമാര്‍ തന്നെയാണ് മഞ്ചിയുടെ പേര് മുന്നോട്ട് വെച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്താണ് നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചത്.
നിതീഷ് കുമാര്‍ രാജിക്കാര്യം പുന:പരിശോധിക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ നിതീഷ്‌കുമാര്‍ രാജി പിന്‍വലിക്കില്ലെന്നും നിതീഷിന്റെ തീരുമാനം അന്തിമമാണെന്നും ജെ.ഡി.യു അധ്യക്ഷന്‍ ശരദ് യാദവ് വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന ജെ.ഡി.യു പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിതീഷ് രാജിപിന്‍വലിക്കണമെന്ന് ഭൂരിപക്ഷം എം.എല്‍.എമാരും ആവശ്യപ്പെട്ടിരുന്നു.

