ബാങ്കോക്ക്: തായ്‌ലന്റില്‍ പട്ടാള നിയമം ഏര്‍പ്പെടുത്തി.
രാജ്യ സുരക്ഷയ്ക്ക് വേണ്ടിയാണ് പുതിയ നീക്കമെന്നാണ് സൈന്യത്തിന്റെ വിശദീകരണം.
തായ്‌ലന്റ് പ്രധാനമന്ത്രിയായ യിഹ് ലുക് ഷിവനത്രയെ കോടതി പുറത്താക്കിയിരുന്നു. ഇതിനെതുടര്‍ന്ന് ആയിരക്കണക്കിന് സര്‍ക്കാര്‍ അനുകൂലികളാണ് ബാങ്കോക്കില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
ഇതിനിടയിലാണ് രാജ്യത്ത് പട്ടാള ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഷിനവത്രയെ പിന്തുണയ്ക്കുന്ന ചുവന്ന കുപ്പായക്കാര്‍ ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭം തുടരുകയാണ്.
അധികാരദുര്‍വിനിയോഗക്കേസിലും അഴിമതിക്കേസിലുമാണ് ഭരണഘടനാ കോടതി ഷിനവത്രയേയും ഒന്‍പത് മന്ത്രിമാരേയും പുറത്താക്കിയത്.