
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഔപചാരികമായി തെരഞ്ഞെടുത്തു. ഈ മാസം 24ന് മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. എല്‍ കെ അദ്വാനിയാണ് മോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നാമനിര്‍ദ്ദേശം ചെയ്തത്. മുരളി മനോഹര്‍ ജോഷി, വെങ്കയ്യ നായിഡു, സുഷമ സ്വരാജ് തുടങ്ങിയവര്‍ മോദിയെ പിന്തുണച്ചു. മന്ത്രിസഭ രൂപീകരിക്കാന്‍ നരേന്ദ്രമോദി ഇന്ന് രാഷ്ട്രപതിയെ കാണും. ഉച്ചയ്ക്ക് 3.15ഓടെയാണ് മോദി രാഷ്ട്രപതിയെ കാണുക. കരിയാമുണ്ടയാകും ലോക്‌സഭ സ്പീക്കറാകുക. ഇന്ന് എന്‍ഡിഎ എംപിമാരുടെ യോഗം ചേര്‍ന്ന് മോദിയെ എന്‍ഡിഎ നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുക്കും.
നരേന്ദ്ര മോദി നാളെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജി വെക്കും. മോദിയുടെ അടുത്ത അനുയായി ആയ അനന്ദിഭന്‍ പട്ടേല്‍ ആയിരിക്കും പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയാവുകയെന്നാണ് സൂചന.

