മാവോയിസ്റ്റ് ബന്ധമുണ്ടെന്നു കരുതപ്പെടുന്ന ആന്ധ്രാ സ്വദേശികള്‍ പിടിയില്‍

തിരുവനന്തപുരം: സി.പി.ഐ. മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന ആന്ധ്രാ സ്വദേശികളായ ആറു പേര്‍ തിരുവനന്തപുരത്ത് പിടിയിലായി. തമ്പാനൂരിലുള്ള ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സുരേഷ്, രമേഷ്, ജലേഷ്, രതീഷ്, സോമയ്യ, കുമാരസ്വാമി എന്നിവരാണ് പിടിയിലായവര്‍. ഇവരുടെ പക്കല്‍ നിന്നും തോക്കും ഒരുലക്ഷത്തോളം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.



Sharing is Caring