ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം.റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. 161 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിജയിച്ചത്.
ബാംഗ്ലൂരിനു വേണ്ടി വിരാട് കോഹ്‌ലി 41 പന്തില്‍ നിന്ന് 67 റണ്‍സും ഡി വില്ലിയേഴ്‌സ് 29 റണ്‍സും യുവരാജ് സിംഗ് 21 റണ്‍സും നേടി. ഹൈദരാബാദിനവേണ്ടി ഡേവിഡ് വാര്‍ണര്‍ 59ഉം ശിഖര്‍ ധവാന്‍ 50ഉം റണ്ണുകള്‍ നേടി്.