നിയമസഭാ തെരഞ്ഞെടുപ്പ്; യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നേമത്ത് അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറയുന്നവര്‍ മഞ്ചേശ്വരത്തെ കുറിച്ച്‌ ഒന്നും പറയുന്നില്ല. മഞ്ചേശ്വരത്ത് ദുര്ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഒത്തുതീര്‍പ്പിനുള്ള ശ്രമമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. വോട്ടെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടിപ്പിക്കുന്നത് കൃത്രിമ വിനയം ആണ്. ഇത് പിആര്‍ ഏജന്‍സികള്‍ പഠിപ്പിച്ച്‌ വിട്ടതാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *