മസ്കത്ത്: ഒമാനിലെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 1117 പേര്‍കൂടി പുതുതായി രോഗബാധിതരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,64,274 പേരാണ് ഇതുവരെ രോഗബാധിതരായത്.862 പേര്‍ക്കുകൂടി രോഗം ഭേദമായി. 1,47,539 രോണ് ഇതുവരെ രോഗമുക്തരായത്. 10 പേര്‍കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1722 ആയി. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പ്രതിദിനം ശരാശരി 10 പേര് വീതം മരിക്കുന്നുണ്ട്. 98 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 606 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 189 പേര് തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
കോവിഡ് വാക്സിന് നല്‍കിയവരുടെ എണ്ണം ഒന്നരലക്ഷം പിന്നിട്ടതായും ആരോഗ്യവകുപ്പ് അറിയിച്ചു. മൊത്തം 1,52,036 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2559 പേര്‍ക്ക് വാക്സിന് നല്‍കിയതായും ആരോഗ്യ വകുപ്പ് തിങ്കളാഴ്ച അറിയിച്ചു. മസ്കത്ത് ഗവര്‍ണറേറ്റിലാണ് കൂടുതല്‍ പേര്‍ക്ക് വാക്സിന് നല്‍കിയത്-35,567 പേര്. രണ്ടാമതുള്ള വടക്കന്‍ ബാത്തിനയില്‍ 17,620 പേര്‍ക്കും മൂന്നാമതുള്ള ദാഖിലിയയില്‍ 14,015 പേര്‍ക്കും വാക്സിന് നല്കി.
കൂടുതല്‍ വാക്സിന് എത്തിക്കുന്നതിനുള്ള ശ്രമങ്ങളും ഒമാന്‍ നടത്തിവരുകയാണ്. അന്താരാഷ്ട്ര വാക്സിന് ഫെഡറേഷനുമായുള്ള (ഗാവി) ധാരണപ്രകാരമുള്ള ആദ്യ ബാച്ച് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിന് കഴിഞ്ഞ ശനിയാഴ്ച ഒമാനില്‍ എത്തിയിരുന്നു. ഒരു ദശലക്ഷം ഡോസ് വാക്സിനാണ് അന്താരാഷ്ട്ര വാക്സിന് ഫെഡറേഷനില്‍ ബുക്ക് ചെയ്തിട്ടുള്ളത്.കൂടുതല്‍ വാക്സിന് ലഭ്യമാക്കുന്നതിെന്റ ഭാഗമായി ഇന്ത്യ, ദക്ഷിണ കൊറിയ, റഷ്യന്‍ അംബാസഡര്‍മാരുമായി ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.