രാഹുല്‍ ഗാന്ധിയെ നയിച്ചത് തെറ്റായ ഉപദേശങ്ങള്‍ മിലിന്ദ് ദിയോറ.

Milind-Deoraന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നയിച്ചത് തെറ്റായ ഉപദേശങ്ങളാണെന്ന് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ. പ്രവര്‍ത്തകരും എംപിമാരും പറയുന്നത് രാഹുലിന്റെ ഉപദേശകവൃന്ദം കേട്ടില്ല. രാഹുലിനെ ഉപദേശിച്ചുനടന്നവര്‍ക്ക് രാഷ്ട്രീയ അനുഭവ പരിചയം ഇല്ലായിരുന്നു. അവര്‍ക്ക് സാധാരണക്കാരുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞില്ല. ഇവരുടെ നിര്‍ദ്ദേശപ്രകാരമാണ് രാഹുല്‍ ഗാന്ധി പ്രചരണം നടത്തിയത്. ഇത് പരാജയത്തിനു വലിയ പങ്ക് വഹിച്ചെന്നും കൂട്ടിയെന്നും ദിയോറ കുറ്റപ്പെടുത്തി. മിലിന്ദ് ദിയോറയെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാക്കളായ സത്യവ്രതന്‍ ചതുര്‍വേദിയും ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തെത്തി. ദിയോറ പറഞ്ഞ ചില കാര്യങ്ങള്‍ ശരിയാണെന്ന് സിന്ധ്യ പറഞ്ഞു. രാഹുലിന്റെ പ്രചാരണരീതിയില്‍ വീഴ്ച പറ്റിയതായി ചതുര്‍വേദി കുറ്റപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *