ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു

anandi-ben-patelഅഹമ്മദബാദ്: ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് ആനന്ദി ബെന്‍ പട്ടേല്‍.നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്, അരുണ്‍ ജയ്റ്റ്‌ലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തിനിന്ന് നരേന്ദ്ര മോദി രാജിവെച്ച സാഹചര്യത്തിലാണ് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം കൂടിയായ ആനന്ദി ബെന്‍ പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
കഴിഞ്ഞ മന്ത്രിസഭയില്‍ റോഡ്,കെട്ടിടം, റവന്യൂ, നഗരവികസന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു എഴുപത്തിമൂന്നുകാരിയായ ആനന്ദിബെന്‍ പട്ടേല്‍. അധ്യാപക ജോലിയുപേക്ഷിച്ചാണ് അവര്‍ സജീവ രാഷ്ട്രീയത്തിലത്തെിയത്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *