കെജിരിവാളിന്റെ കസ്റ്റഡി: പ്രതിഷേധം ശക്തമാക്കുമെന്ന് ആം ആദ്മി

kejrivaന്യൂഡല്‍ഹി: കെജിരിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട നടപടിക്കെതിരെ ആം ആദ്മി പാര്‍ട്ടി പ്രതിഷേധം ശക്തമാക്കും. നിതിന്‍ഗഡ്കരി നല്‍കിയ മാനനഷ്ടകേസിലാണ് കെജിരിവാളിനെ രണ്ട് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇതിനെതിരെ ഇന്നലെ തന്നെ ശക്തമായ പ്രതിഷേധമാണ് കെജിരിവാളിനെ കസ്റ്റഡിയില്‍ പാര്‍പിച്ച തീഹാര്‍ ജയില്‍ പരിസരത്ത് ആം ആദ്മി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്. കോടതി നടപടി അംഗീകരിക്കാനാവില്ലെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആം ആദ്മി നേതാക്കള്‍ അറിയിച്ചു. ഇതേതുടര്‍ന്ന് ജയില്‍പരിസരത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.



Sharing is Caring