ഏതെങ്കിലും ഒരു സിനിമാ രംഗത്ത് ഒരുപോലെയുള്ള വേഷങ്ങള്‍ അവതരിപ്പിച്ച് പിടിച്ചു നില്‍ക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. കഥാപാത്രങ്ങളിലെ വ്യത്യസ്തതയാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ എന്നും നിറഞ്ഞു നില്‍ക്കാന്‍ പറ്റിയ വഴിയെന്ന് മേഘ്‌ന പറയുന്നു
രാജ ഹുളി എന്ന സിനിമയുടെ വിജയത്തിനു ശേഷം നിരവധി അവസരങ്ങള്‍ വന്നതാണ്. എന്നാല്‍ ഞാനതെല്ലാം നിരസിച്ചു. ഒരേ തരത്തിലുള്ള വേഷങ്ങള്‍ വീണ്ടും വീണ്ടും ചെയ്യാന്‍ ആഗ്രഹമില്ലാത്തതു കൊണ്ടു തന്നെയാണ് അങ്ങനെ ചെയ്തതെന്നും ഉറച്ച ശബ്ദത്തില്‍ മേഘ്ന പറഞ്ഞു.