സീറ്റല്ല, കസ്തൂരി രംഗനാണ് മുഖ്യം: പിസി ജോര്‍ജ്

download (1)തിരുവനന്തപുരം: ഇടുക്കി സീറ്റില്‍ കേരള കോണ്‍ഗ്രസില്‍ പുതിയ ഭിന്നത. സീറ്റല്ല കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് മുഖ്യമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. അടിസ്ഥാന പ്രശ്‌നങ്ങള്‍ മറന്ന് സീറ്റ് ചര്‍ച്ച ചെയ്യുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു
അടിസ്ഥാനം സൗകര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ സീറ്റിന്റെ കാര്യത്തില്‍ ഭിന്നിപ്പുണ്ടാകുന്നതില്‍ അമര്‍ഷവും ദു:ഖവും ഉണ്ടെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്ര നിലപാട് അനുകൂലമായില്ലെങ്കില്‍ കെ എം മാണിയും പി ജെ ജോസഫും അടക്കമുളളവര്‍ രാജിവയ്‌ക്കേണ്ടി വരും. രാജിവച്ച് പിരിഞ്ഞില്ലെങ്കില്‍ ജനം കൂടെ കാണില്ല. ഇടുക്കി സീറ്റ് കിട്ടിയേ തീരുവെന്ന് കേരള കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.