വിശ്വനെ തള്ളി പിണറായി: ജോസഫിനെ സ്വാഗതം ചെയ്യുന്നില്ല

download (3)കോഴിക്കോട്: എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വത്തിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പി ജെ ജോസഫിനെ ഇപ്പോള്‍ എല്‍ ഡി എഫിലേക്കു സ്വാഗതം ചെയ്യേണ്ട സാഹചര്യമില്ലെന്നു പിണറായി പറഞ്ഞു
ഇതു സംബന്ധിച്ച് എല്‍ ഡി എഫില്‍ യാതൊരു ചര്‍ച്ചയും ഇപ്പോള്‍ നടക്കുന്നില്ല. കേരള കോണ്‍ഗ്രസിനകത്താണു ചര്‍ച്ചകള്‍ നടക്കുന്നുണ്ടാകാം. കേരള രക്ഷാമാര്‍ച്ചിനിടെ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.
യുഡിഎഫിലെ സ്വാഭാവിക തര്‍ക്കം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. സീറ്റ് വിഭജനം നടക്കുമ്പോള്‍ ഘടകകക്ഷികളുമായി തര്‍ക്കം സ്വാഭാവികമാണ്. വൈക്കം വിശ്വന്‍ ആരെയും എല്‍ ഡി എഫിലേക്കു ക്ഷണിച്ചിട്ടില്ലെന്നും കാണുന്നവരെയെല്ലാം പാര്‍ട്ടിയിലേക്കു ക്ഷണിക്കുന്നവരല്ല എല്‍ ഡി എഫുകാരെന്നും ആര്‍ക്കും തോന്നിയതു പോലെ കയറി വരാനുള്ള സംവിധാനമല്ല എല്‍ ഡി എഫെന്നും പിണറായി പറഞ്ഞു.