ഇൻഫോപാർക്ക് ചേർത്തലയിൽ മെഗാ ജോബ് ഫെയർ ജനുവരി 28 ന്

കൊച്ചി: ചേർത്തല ഇൻഫോപാർക്കിൽ മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് ജനുവരി 28 ന്. ഇൻഫോപാർക്കുമായി ചേർന്ന് സംസ്ഥാന സർക്കാരിന്റെ നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോട് കൂടി പാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളുടെ കൺസോർഷ്യമായാ ക്യൂബിക്കിൾ ഫോഴ്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവ് ഈ വർഷം തുറന്നിടുക 250 തൊഴിലവസരങ്ങൾ. രാവിലെ 10 ന് ആരംഭിക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവ് അരൂർ എം.ൽ.എ, ദലീമ ഉദ്ഘാടനം ചെയ്യും. ഇൻഫോപാർക്ക് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ സുശാന്ത് കുറുന്തിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

12 കമ്പനികളിലായി ഐടി മേഖലയിലെ വിദഗ്ധർ മുതൽ ബികോം, ബിഎഡ് തുടങ്ങിയവ പഠിച്ചിറങ്ങിയവർക്കും വിവിധ തസ്തികളിലേക്ക് അപേക്ഷിക്കാം. മുൻപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അന്നേ ദിവസം നേരിട്ട് അഭിമുഖവും, ഫ്രഷർ ഉദ്യോഗാർത്ഥികൾക്ക് ഐടി തസ്തികൾക്കും ഐടി ഇതര തസ്തികൾക്കും പ്രത്യേകം എഴുത്തുപരീക്ഷളും ഉണ്ടായിരിക്കുന്നതാണ്.

ജോബ് ഫെയറിൽ പങ്കെടുക്കാനായി ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്‌മന്റ് സിസ്റ്റം (ഡി.ബ്ള്യു.എം.എസ്) പോർട്ടൽ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്, വാക് ഇൻ ഇന്റർവ്യൂ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ജോബ് ഫെയറിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നേരിട്ട് തന്നെ ജോലി നൽകും. ഉദ്യോഗാർത്ഥികൾക്കായി തിരുനല്ലൂർ എൻഎസ്എസ് കോളേജ് ജംഗ്ഷനിൽ നിന്ന് ഇൻഫോപാർക്കിലേക്കും തിരിച്ചും സൗജന്യ വാഹന സൗകര്യവുമുണ്ടായിരിക്കും. ജോബ് ഫെയറിൽ പങ്കെടുക്കാനായി സിവിയുടെ രണ്ടു കോപ്പി ഉറപ്പായും കരുതണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *