തൃശൂർ മാനേജ്‌മന്റ് അസോസിയേഷൻ പുരസ്‌കാരം വി പി നന്ദകുമാറിന്

തൃശൂർ: വിദ്യാഭാസ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ തൃശൂർ മാനേജ്‌മന്റ് അസോസിയേഷൻ ഏർപ്പെടുത്തിയ ഡോക്ടർ കെ ഗോപാലൻ മെമ്മോറിയൽ പുരസ്‌കാരം മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടർ വി പി നന്ദകുമാറിന് സമ്മാനിച്ചു. തൃശൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരള – കുസാറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. പി ജയകൃഷ്ണൻ പുരസ്‌കാരം കൈമാറി. ടിഎംഎ പ്രസിഡന്റ് കെ പോൾ തോമസ് അധ്യക്ഷത വഹിച്ചു.

ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ നന്ദകുമാറിന്റെ നേതൃത്വത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. സേവന രംഗത്തും നിസ്തൂലമായ പ്രവർത്തനം കാഴ്ചവെക്കുന്ന നന്ദകുമാറിന് നിരവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ ടിഎംഎ സെക്രട്ടറി എം മനോജ് കുമാർ, സീനിയർ വൈസ് പ്രസിഡന്റ് ജിയോ ജോബ്, പി കെ വിജയകുമാർ ഐആർഎസ്, ഡോ. കൃഷ്ണമൂർത്തി, ഡോ. കെ ആർ രാജൻ എന്നിവർ എന്നിവർ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *