മെഡിക്കല്‍ കോളേജ് കോഴ കേസ്; ബിഷപ്പ് ധര്‍മ്മരാജ് റസാലം ഇന്ന് ഇ ഡി യ്ക്ക് മുന്നില്‍

മെഡിക്കല്‍ കോളേജ് കോഴ കേസില്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലം ഇന്ന് ഇ ഡി യ്ക്ക് മുന്നില്‍ . രാവിലെ 10 മണിക്ക് കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ ആണ് നിര്‍ദ്ദേശം. ബിഷപ് ധര്‍മ്മരാജ് റസാലം കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം, സെക്രട്ടറി ടി.പി പ്രവീണ് എന്നിവര്‍ക്കെതിരെയാണ് കള്ളപ്പണ കേസിലെ ഇ.ഡി കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ബിഷപ്പ് അടക്കമുള്ളവര്‍ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തി എന്നാണ് പരാതി.

കഴിഞ്ഞ ദിവസം സഭാ ആസ്ഥാനത്തിന് പുറമേ മൂന്നിടത്ത് കൂടി ഇ.ഡി പരിശോധന നടത്തിയിരുന്നു.പരിശോധനയ്ക്ക് പിന്നാലെ യു കെ യിലേക്ക് കടക്കാന്‍ ശ്രമിച്ച ബിഷപ്പിനെ വിമാനത്താവളത്തില്‍ ഈഡി ഉദ്യോഗസ്ഥര്‍ തടഞ്ഞു തിരിച്ചയക്കുകയായിരുന്നു.

വിദേശത്ത് പോകരുതെന്ന് ബിഷപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശം നല്‍കിയിരുന്നു.. ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുന്നതിന് മുന്നേ സിഎസ്‌ഐ സഭാ സെക്രട്ടറി പ്രവീണ്‍ വിദേശത്തേക്ക് കടന്നിരുന്നു. ഇദ്ദേഹത്തെ കുറിച്ച് നിലവില്‍ വിവരമൊന്നുമില്ല. കള്ളപ്പണ കേസില്‍ ആരോപണം നേരിടുന്ന ബെന്നറ്റ് എബ്രഹാമിന്റെ പാസ്‌പോര്‍ട്ട് കാലാവധി ഒരു വര്‍ഷം മുന്നേ അവസാനിച്ചിരുന്നു.

കാരക്കോണം മെഡിക്കല്‍ കോളേജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസിലാണ് ഇഡി ബിഷപ്പിനെ ചോദ്യം ചെയ്തത്. ബിഷപ്പിന്റെ ആസ്ഥാനമായ എല്‍എംഎസിലും കാരക്കോണം മെഡിക്കല്‍ കോളേജിലും കോളേജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സിഎസ്‌ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലും ഇഡി പരിശോധന നടത്തി. അതേസമയം സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ബിഷപ്പ് അനുകൂലികളുടെ വാദം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *