മർകസ് സ്കൂൾ അടൽ ടിങ്കറിങ് ലാബ് ഉദ്ഘാടനം നാളെ

കേന്ദ്ര സർക്കാരിൻറെ 20 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് സജ്ജീകരിച്ച അടൽ ടിങ്കറിംഗ് ലാബ് കൊയിലാണ്ടി മർകസ് സ്കൂളിൽ കെ മുരളീധരൻ എം പി നാളെ രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും.

വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തിയെടുക്കാനും സാങ്കേതികവിദ്യകളുടെയും ഉപകരണങ്ങളുടെയും പ്രായോഗിക പഠനം ഉറപ്പുവരുത്താനും വേണ്ടി നീതി ആയോഗിന് കീഴിൽ ആവിഷ്കരിച്ച പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബുകൾ.
റോബോട്ടിക്സ്, ഇലക്ട്രോണിക്സ് ഇലക്ട്രിക്കൽസ്, ഡിസൈനിങ്, പ്രോഗ്രാമിംഗ് തുടങ്ങിയവയുടെ പഠനത്തിന് ആവശ്യമായ ലാബുകളും ഐടി അധിഷ്ഠിത സെമിനാർ ഏരിയയും ഉൾക്കൊള്ളുന്ന ഈ പദ്ധതി 1500 ചതുരശ്ര അടി ഹാളിലാണ് സജ്ജീകരിച്ചിട്ടുള്ളത്.
3D പ്രിൻറർ, സെൻസറുകൾ, ബോർഡുകൾ, മോഡ്യൂളുകൾ, ടെലസ്കോപ്പ്, വർക്കിംഗ് കിറ്റുകൾ തുടങ്ങിയ വിവിധ ഉപകരണങ്ങളും ഏതു പുതിയ ആശയങ്ങളും കണ്ടെത്തലാക്കി ആവിഷ്കരിക്കാൻ കഴിയുന്ന സൗകര്യങ്ങളും വിദ്യാർത്ഥികളുടെ സാങ്കേതിക പഠനത്തിന് വലിയ മുതൽക്കൂട്ടാകും.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങിൽ അധ്യക്ഷനാകും മർകസ് പ്രസിഡൻറ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തും.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, മുൻ ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ ഡോക്ടർ അബ്ദുസ്സലാം, കൊയിലാണ്ടി നഗര സഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ, എം ഡിറ്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മഹേശൻ, സി പി ഉബൈദുള്ള സഖാഫി കെ.എം അബ്ദുൽ ഖാദർ
തുടങ്ങി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *