കുരങ്ങുപനി ഭീഷണി; കടുത്ത ജാഗ്രതയില്‍ മുംബൈ BY NEWZKAIRALI 5 mins ago

കൊവിഡിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്ന് പിടിക്കുന്ന കുരങ്ങുപനിയുടെ ഭീഷണിയിലാണ് ഇന്ത്യയും. ഇതോടെ മുംബൈയില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചിരിക്കയാണ്. കസ്തൂര്‍ബ ആശുപത്രിയില്‍ 28 കിടക്കകളുള്ള വാര്‍ഡ് തയ്യാറാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കുരങ്ങുപനി ബാധിച്ചവരെ കസ്തൂര്‍ബ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാന്‍ മുംബൈയിലെ എല്ലാ ആശുപത്രികള്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംശയമുള്ളവരുടെ സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചതായി കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.

മുംബൈയില്‍ ഇതുവരെ കുരങ്ങുപനി കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അധികൃതര്‍ അറിയിച്ചു. കുരങ്ങുപനി കൗപോക്‌സില്‍ നിന്ന് വ്യത്യസ്തമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രോഗം പടരുന്നത് റിപ്പോര്‍ട്ട് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങളില്‍ കുരങ്ങുപനി വര്‍ദ്ധിച്ചുവരുന്നതാണ് ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍, സ്വീഡന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്പില്‍ ഇതുവരെ നൂറിലധികം കേസുകള്‍ സ്ഥിരീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *